എമ്പുരാന്‍ വൈകാന്‍ കാരണമുണ്ട്.. ലൂസിഫര്‍ ഹിന്ദിയില്‍ എത്തുകയാണെങ്കില്‍ നായകന്‍ ഷാരൂഖ്: പൃഥ്വിരാജ്

‘ലൂസിഫര്‍’ സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഒരുക്കാന്‍ ആറ് വര്‍ഷത്തോളം എടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള കാരണത്തെ കുറിച്ചും പൃഥ്വിരാജ് ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാത്രമല്ല ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ആകും നായകന്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

2019ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറ് വര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണ്. എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്നത്.

2019ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായത്. ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാനെ നായകനാക്കുമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍ എന്ന വാദത്തോടും പൃഥ്വിരാജ് പ്രതികരിച്ചു. തനിക്കറിയില്ല, ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നും പൃഥ്വിരാജ് പറയുന്നത്.

ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..