ഒരു ക്യാമറയെക്കുറിച്ച് സംശയം ചോദിച്ചതിന് ആ സിനിമയില്‍ നിന്ന് എന്നെ പുറത്താക്കി; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

നടനില്‍ നിന്ന് പ്രഗത്ഭനായ സംവിധായകനിലേക്ക് ചുവടുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം പല റെക്കോര്‍ഡുകളും ഭേദിച്ച് ബോക്‌സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു.

ഫിലിം സ്‌കൂളില്‍ ഒന്നും താന്‍ പോയിട്ടില്ലെന്നും കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ആണ് സിനിമയിലേക്കെത്തിയത് എന്നും താരം പറയുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ചോദിച്ചതിന്റെ പ്രത്യാഘാതം ആയി തന്നെ ഒരു സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

എന്നാല്‍ അതിനുശേഷവും താന്‍ സംശയങ്ങള്‍ ചോദിക്കാറുണ്ടെന്നും എല്ലാ കാര്യങ്ങളും താന്‍ തന്നെ പഠിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. അന്ന് സംശയം ചോദിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ സംശയം ചോദിക്കുന്ന സ്വഭാവം നിര്‍ത്തിയിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സിനിമയെ കുറിച്ച് പഠിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.