അതുകൊണ്ട് തന്നെയാണ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് എനിക്ക് എളുപ്പമായത്; നിര്‍മ്മിക്കുന്ന സിനിമകളില്‍ തന്നെ അഭിനയിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്

തന്റെ നിര്‍മ്മാണത്തിലെത്തുന്ന സിനിമകളില്‍ അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടനും സംവിധായകനും കൂടിയായ പൃഥ്വിരാജ്. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് എന്ന റോളിനെകുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നത്. നിലവാരത്തിന്റെ നിയന്ത്രണം തന്റെ കയ്യിലായതുകൊണ്ട് കൂടുതല്‍ എളുപ്പത്തില്‍ അഭിനയവും മറ്റും ചെയ്യാനാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്ക് കൂടുതല്‍ എളുപ്പം തോന്നിയിട്ടുള്ളത്. കാരണം പടത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിന്റെ നിയന്ത്രണം എന്റെ കൈകളിലാണ്.

കാര്യങ്ങള്‍ തെറ്റിപ്പോയാല്‍ എനിക്ക് തിരുത്താന്‍ സാധിക്കും. എത്ര പണം ചെലവാക്കണം, എങ്ങനെ മുന്നോട്ടുപോകണം എന്ന കാര്യങ്ങളിലെല്ലാം എനിക്കും സുപ്രിയക്കും തീരുമാനങ്ങളെടുക്കാന്‍ കഴിയും.
ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമല്ല, പക്ഷെ പ്രൊഡക്ഷന്റെ നിലവാരം ഞങ്ങളുടെ നിയന്ത്രണത്തിലാണ്. അതുറപ്പക്കാന്‍ ശ്രമിക്കും.

അതുകൊണ്ട് തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് എനിക്ക് എളുപ്പം. കാരണം വരുന്ന സിനിമക്ക് ഒരു മിനിമം നിലവാരമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുവരുത്താനാകും.

017ല്‍ ആരംഭിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് 9 എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് കടന്നുവരുന്നത്. ഡ്രൈവിംഗ് ലൈസന്‍സായിരുന്നു അടുത്ത ചിത്രം. രണ്ട് ചിത്രങ്ങളിലും പൃഥ്വരാജ് കേന്ദ്ര കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്