ലൂസിഫറിന് രണ്ടാം ഭാഗം വരുമോ? പൃഥ്വിരാജിന്റെ ഉത്തരം

ബോക്സ് ഓഫീസില്‍ ചരിത്രം രചിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 200 കോടി കടന്നുവെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമെത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ പൃഥ്വിരാജ് ആദ്യമായി മറുപടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ലൂസിഫര്‍ രണ്ടാംഭാഗം സംഭവിക്കുമെന്ന ഉറപ്പൊന്നും പൃഥ്വി പറയുന്നില്ല. മറിച്ച് അത്തരത്തിലൊന്ന് സംഭവിക്കണമെങ്കില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നു. താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു രണ്ടാംഭാഗം മലയാളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം സംശയിക്കുന്നുണ്ട്. ഒപ്പം നടന്‍ എന്ന രീതിയിലുള്ള തിരക്കുകള്‍ക്കിടയില്‍ അതിനുള്ള സമയം കണ്ടെത്തേണ്ടിവരുന്നതിനെക്കുറിച്ചും.. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ..

ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്.

200 കോടി നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫര്‍.മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 150 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ റെക്കോഡാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്. വളരെ വേഗത്തിലായിരുന്നു ലൂസിഫറിന്റെ കോടി നേട്ടങ്ങള്‍ ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21ാം ദിവസത്തില്‍ എത്തിയപ്പോള്‍ 150 കോടി ഗ്രോസ്സ് കളക്ഷന്‍ നേടിയിരുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം