ലൂസിഫറില്‍ 42 മിനിട്ട് മാത്രമേ ലാലേട്ടനുള്ളൂ എന്ന് ആദ്യമേ പറയുകയാണെങ്കില്‍ അത് പ്രശ്നമായേനെ : പൃഥ്വിരാജ്

സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ അണിയറക്കഥകള്‍ പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ താനും മുരളിയും പുതിയ ആളുകളായിരുന്നുവെന്നും എന്നാല്‍ ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകള്‍

2 മണിക്കൂര്‍ 57 മിനുട്ടാണ് ലൂസിഫറിന്റെ ഫൈനല്‍ കട്ട്. അതില്‍ 42 മിനുട്ടോ മറ്റേ ഉള്ളൂ ലാലേട്ടന്‍. നമ്മള്‍ ഇത് സിനിമ തുടങ്ങുന്നതിന് മുന്‍പ് മൂന്ന് മണിക്കൂര്‍ സിനിമയില്‍ ലാലേട്ടന്‍ ഇത്രയേ ഉള്ളൂ കേട്ടോ എന്ന് പറഞ്ഞാല്‍ അയ്യോ അത് കുഴപ്പമാണല്ലോ എന്ന് പറയും.

Read more

എന്നാല്‍ ലാലേട്ടനെപ്പോലെ ഒരു സ്റ്റാറിനെ ഷോ കേസ് ചെയ്യാന്‍ കൃത്യമായ ഒരു മെത്തേഡ് ഞങ്ങളുടെ കയ്യിലുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇത്ര മതി കാരണം അത്രയും പവര്‍ഫുള്‍ സ്റ്റാറാണ്. പവര്‍ഫുള്‍ ക്യാരക്ടറാണ്. അത്രയും വലിയ ഫാന്‍ ഫോളോയിങ് ഉള്ള സ്റ്റാറാണ്. ഇത്ര മതിയെന്നുള്ള ഒരു ജഡ്ജ്മെന്റ്. അത് ഞങ്ങളുടെ ഒരു പുതിയ ചിന്തയായിരുന്നു. അടുത്ത ആള്‍ വരുമ്പോള്‍ ഇനിയും പുതിയ ആലോചനകളുമായി വരും.