ഈ വരുന്ന ക്രിസ്മസിന് വന്‍ തിയേറ്റര്‍ ക്ലാഷ് ആണ് ഉണ്ടാകാന്‍ പോകുന്നത്. പ്രഭാസിന്റെ ‘സലാര്‍’, ഷാരൂഖ് ഖാന്റെ ‘ഡങ്കി’ എന്നീ ചിത്രങ്ങളാണ് ഡിസംബര്‍ 22ന് റിലീസിന് ഒരുങ്ങുന്നത്. രണ്ട് സിനിമകളും ഒന്നിച്ചെത്തുന്നത് നല്ലതാണെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സലാറും ഡങ്കിയും തമ്മിലുള്ള മത്സരം നല്ലതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. രാജ്കുമാര്‍ ഹിറാനി സാര്‍ ഷാരൂഖ് സാറിനെ വച്ചടുത്ത പടമാണ് സലാറിനൊപ്പം റിലീസ് ചെയ്യുന്നത്.
ഒരു സിനിമാപ്രേമി എന്ന നിലയില്‍ ഇത് താന്‍ ഇത് ഇഷ്ടപ്പെടുന്നുണ്ട്. രണ്ട് വലിയ സംവിധായകരുടെ, രണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന, രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഒരേസമയം റിലീസാവുന്നു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.
താനിത് രണ്ടും കാണും. തനിക്കീ കാര്യം ഉറപ്പിച്ചുപറയാന്‍ സാധിക്കും. രണ്ട് വലിയ ചിത്രങ്ങളാണ് ഈ വരുന്ന അവധി നാളുകളില്‍ വരാന്‍ പോകുന്നത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ ആഘോഷിക്കാന്‍ 2023നേക്കാള്‍ മികച്ച വേറൊരു വര്‍ഷമുണ്ടോ എന്നാണ് പൃഥ്വിരാജ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സലാറിന്റെ ആദ്യ ഭാഗമായ സീസ്ഫയര്‍ ആണ് ഡങ്കിക്കൊപ്പം ഈ വരുന്ന ഡിസംബറില്‍ റിലീസ് ചെയ്യുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.