ഞാന്‍ പോകുവാണെടാ എന്ന് പറഞ്ഞപ്പോള്‍ ഒട്ടകം തീറ്റ നിര്‍ത്തി നോക്കി.. ഏഴെട്ട് ദിവസമെടുത്തു ആ സീന്‍ എടുക്കാന്‍: പൃഥ്വിരാജ്

‘ആടുജീവിതം’ ട്രെയ്‌ലര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പ്രേക്ഷകര്‍ അത്ഭുതപ്പെട്ട സീനുകളില്‍ ഒന്നാണ് ഒട്ടകത്തിന്റെ കണ്ണില്‍ പൃഥ്വിരാജിന്റെ പ്രതിബിംബം കാണുന്നത്. ഏഴെട്ട് ദിവസത്തോളം എടുത്താണ് ആ ഒറ്റൊരു ഷോട്ട് ചിത്രീകരിച്ചത്. ഇതിനെ കുറിച്ച് ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

”മാക്രോ ലെന്‍സ് ഇട്ട് എടുത്ത ഷോട്ട് ആണിത്. മൃഗങ്ങളോടെല്ലാം യാത്ര പറയുന്ന ഒരു സീനുണ്ട്. ആ സമയായപ്പോഴേക്കും ഒട്ടകങ്ങളുമായി നല്ല അടുപ്പമായി. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഒട്ടകം ഉണ്ട്, കാണാന്‍ നല്ല ഭംഗി ഉള്ള ഒരു കക്ഷി. ഞാന്‍ ഒട്ടകങ്ങളോട് യാത്ര പറയുന്ന സീനില്‍ ഈ ഒട്ടകത്തെയാണ് പിടിച്ചു നിര്‍ത്തിയിരിക്കുന്നത്.”

”ഭക്ഷണം ഇട്ടു കൊടുത്തിട്ട് ഞാന്‍ പോകുവാണ് എന്ന് അവരോട് പറയണം. എന്റെ സജഷനില്‍ ഒട്ടകത്തിന്റെ ഷോട്ട് എടുക്കുകയാണ്. ഭക്ഷണം ഇട്ടുകൊടുത്തിട്ട് ഞാന്‍ പോകുവാണെടാ ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് എന്നെ നോക്കി. നമ്മള്‍ അത് എടുത്തു. ഉടനെ ബ്ലെസി പറഞ്ഞു ഇനി ഒട്ടകത്തിന്റെ റിയാക്ഷന്‍ എടുക്കാം.”

”ഞാന്‍ തമാശ പറയുന്നതല്ല, ശരിക്കും നടന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഒട്ടകത്തിന്റെ റിയാക്ഷനോ? ക്യാമറ വച്ചിട്ട് ഒരു നാല് നാലരയായപ്പോള്‍ ആണ് എന്റെ ഷോട്ട് എടുത്തത്. അപ്പൊ അതേ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്റെയും ഷോട്ട് എടുക്കാന്‍ അതെ ലൈറ്റ് ഉപയോഗിക്കണം. അതുകൊണ്ട് എത്രയോ ദിവസങ്ങള്‍ ഞങ്ങള്‍ ഒരു മൂന്നര ആകുമ്പോള്‍ ഷൂട്ട് നിര്‍ത്തി.”

”ഒട്ടകത്തിന്റെ റിയാക്ഷന്‍ എടുക്കാന്‍ പോകും. എനിക്ക് തോന്നുന്നു ഏഴോ എട്ടോ ദിവസങ്ങള്‍ കൊണ്ടാണ്, നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കണ്ണില്‍ എന്റെ റിഫ്‌ളക്ഷന്‍ വരുന്ന ഒട്ടകത്തിന്റെ ഷോട്ട് എടുത്തത്. അങ്ങനെ ഈ സിനിമ ചിത്രീകരിക്കാന്‍ സാധിച്ചു എന്നുള്ളത് എനിക്ക് ഭയങ്കര ഭാഗ്യവും അഭിമാനവും ഉള്ള കാര്യമാണ്” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ