ലൂസിഫറില്‍ നിങ്ങള്‍ കണ്ട പല കാര്യങ്ങള്‍ക്കും പിന്നിലുള്ള കാരണങ്ങള്‍ എമ്പുരാനില്‍ വെളിപ്പെടും; ആരാധകരോട് പൃഥ്വിരാജ്

എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലൂസിഫര്‍ ഒരു മൂന്ന് ഭാഗമുള്ള ചിത്രമാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ലുസിഫറിന്റെ ലോകം രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വികസിക്കും. നിങ്ങള്‍ ഒന്നാം ഭാഗത്തില്‍ കണ്ട പല കാര്യങ്ങള്‍ക്കും പിന്നില്‍ വലിയ കാരണങ്ങള്‍ ഉണ്ടെന്ന് എമ്പുരാന്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

അതിന് ഒരു മൂന്നാം ഭാഗവും ഉണ്ടാകും’ പൃഥി പറയുന്നു. ഇതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൃഥ്വിരാജ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് (പി.സി.യു) എന്ന് വിളിക്കാമെന്നും പൃഥി കൂട്ടിചേര്‍ക്കുന്നുണ്ട്. വലിയ രീതിയിലുള്ള പ്രൊമോഷനാണ് കടുവക്കായി നടക്കുന്നത്. വിദേശ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു.

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി മനസ്സ് തുറന്നിരുന്നു. ‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്.എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...