ഞാന്‍ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണ്, സിനിമ ലഭിച്ചതിന് പിന്നില്‍ കുടുംബപ്പേര്: പൃഥ്വിരാജ്

താന്‍ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണെന്ന് പൃഥ്വിരാജ്. തന്റെ കരിയറില്‍ പിതാവ് സുകുമാരന്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണ് പൃഥ്വിരാജ് ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. തനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം കുടുംബപ്പേര് ആണെന്നാണ് പൃഥ്വിരാജ് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

”എനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണ്. ഞാന്‍ പൂര്‍ണമായും നെപ്പോട്ടിസത്തിന്റെ ഉത്പന്നമാണ്. ഇന്ന് സിനിമയിലേക്ക് കടന്നുവരാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണിത്. ഒരു മികച്ച ഇന്‍സ്റ്റഗ്രാം റീല്‍ സൃഷ്ടിച്ചാല്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നിങ്ങള്‍ക്ക് മികച്ച പോഡ്കാസ്റ്റ് ചെയ്യാം. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.

ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. ബുക്കിംഗ് ട്രെന്‍ഡിംഗില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം ഇന്നലെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

തെക്കൻ സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു

'മോഹന്‍ലാല്‍ ഇഷ്ടതാരം, ഭാര്യ ഏത് സിനിമ ആദ്യം കാണുമെന്ന് അറിയില്ല'; തമിഴ്‌നാട്ടില്‍ എമ്പുരാന്‍-വീര ധീര ശൂരന്‍ പോര്

'കറുപ്പിനോടുള്ള അലർജി ആദ്യം തുടങ്ങിയത് പിണറായി വിജയന്'; നിറത്തിന്റെ പേരിൽ പരാമർശം നടത്താൻ പാടില്ലെന്ന് കെ മുരളീധരൻ

രാജ്യത്തെ പകുതിയിലേറെ നിയമന ശിപാര്‍ശകളും കേരള പിഎസ്‌സി വഴി; ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു; റാങ്ക് പട്ടികകളില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

IPL 2025: അയാളെ പോലെ ആരാധക സ്നേഹം കിട്ടിയ മറ്റൊരു താരമില്ല, ആ കാഴ്ച്ച പോലെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

'മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല'; വിദ്വേഷ പ്രസംഗവുമായി യോഗി ആദിത്യനാഥ്

സത്യേട്ടന്റെ സെറ്റ് ഇനി എങ്ങനെ പൂര്‍ണ്ണമാകും എന്ന് മോഹന്‍ലാല്‍ ചോദിച്ചു.. ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റാകുമോ എന്ന് തോന്നിപ്പോകും: സത്യന്‍ അന്തിക്കാട്

സെറ്റിലെ ലഹരി ഉപയോഗം തടയും; ജാഗ്രതാ സമിതിയുമായി ഫെഫ്ക

'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും എതിർത്തു'; വിമർശിച്ച് ശശി തരൂർ

തീവ്രവാദികള്‍ പുറത്തുപോകണം; ഞങ്ങള്‍ക്ക് സമാധാനം വേണം; ഇസ്രയേലിനെ പ്രകോപിപ്പിക്കരുത്; ഹമാസിനെതിരെ ഗാസയിലെ തെരുവുകളിലിറങ്ങി ജനം; ഏറ്റവും വലിയ പ്രതിഷേധം