അസാധ്യമെന്ന് പറഞ്ഞ സ്വപ്നം, ബ്ലെസിയുടെ നിശ്ചയദാര്‍ഢ്യമാണ് ആടുജീവിതം..; അവാര്‍ഡ് നേട്ടത്തില്‍ പൃഥ്വിരാജ്

പലരും അസാധ്യമാണെന്ന് പറഞ്ഞ ബ്ലെസിയുടെ സ്വപ്‌നമായിരുന്നു ‘ആടുജീവിതം’ എന്ന് പൃഥ്വിരാജ്. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടന്‍, സംവിധായകന്‍, ജനപ്രീതി നേടിയ ചിത്രം, പ്രത്യേക പരാമര്‍ശം തുടങ്ങി എട്ടോളം അവാര്‍ഡുകളാണ് ആടുജീവിതം നേടിയത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

”ഈ സിനിമ കടന്നുപോയ പ്രതിസന്ധികള്‍ ഓര്‍ക്കുമ്പോള്‍ ഈ അവാര്‍ഡ് ആടുജീവിതം എന്ന ടീമിനുള്ള അവാര്‍ഡായി കാണാനാണ് എനിക്ക് ഇഷ്ടം. ഈ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം. ആളുകള്‍ ആ ചിത്രത്തിനോട് കാണിച്ച സ്‌നേഹം തന്നെ ഞങ്ങള്‍ക്ക് വലിയ അവാര്‍ഡ് ആയിരുന്നു.”

”പലരും അസാധ്യമെന്ന് പറഞ്ഞ സ്വപ്നമാണ്. 16 വര്‍ഷത്തോളം അതിന് പിന്നില്‍ നിന്ന് സാധ്യമാക്കി എടുത്തു എന്നതിനാലാണ് സന്തോഷം. ബ്ലെസിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും വര്‍ഷങ്ങള്‍ മാറ്റിവച്ചില്ലായിരുന്നെങ്കില്‍ ആടുജീവിതം പോലൊരു സിനിമ സംഭവിക്കില്ലായിരുന്നു.”

”എല്ലാറ്റിനുമപ്പുറം, ഒരു വ്യക്തി ജീവിച്ച ജീവിതമാണ് ആടുജീവിതം, എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്” എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരക്കവേ പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം, മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രതേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ