അച്ഛന്‍ മരിച്ച് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ അതായിരുന്നു എന്റെ ചിന്ത..; വേദിയെ കണ്ണീരണിയിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അച്ഛന്‍ സുകുമാരന്‍ മരിച്ച സമയത്തെ ഓര്‍മ്മയാണ് പൃഥ്വിരാജ് വേദിയില്‍ പങ്കുവച്ചത്. അമ്മയുടെ ധൈര്യത്തെ കുറിച്ചാണ്

”അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ് ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന ആംബുലന്‍സിലായിരുന്നു. ഇനി അമ്മ എന്ത് ചെയ്യും എന്നതായിരുന്നു എന്റെ ചിന്ത. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനും എന്റെ ചേട്ടനും” എന്നാണ് പൃഥ്വി പറഞ്ഞത്.

അമ്മയ്ക്കൊപ്പം അഭിനയിക്കുക, അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയ്യുക, നിര്‍മിക്കുക എന്നിങ്ങനെ അപൂര്‍വതയുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു. അമ്മയാണ് തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

”അച്ഛന്‍ വിട്ടുപോയ ശേഷം മനോധൈര്യത്തോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ച അമ്മ ഇപ്പോഴും തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് അമ്മയാണ്. മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ വരാനിക്കുന്നതേയുള്ളൂ” എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.

അതേസമയം, അപ്പോളോ ഡിമോറോയില്‍ വച്ചാണ് മല്ലികാവസന്തം എന്ന പരിപാടി നടന്നത്. വ്യവസായ മന്ത്രി പി രാജീവ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ നടിയെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

Latest Stories

IPL 2025: യവൻ മുന്നെ നിന്നാകെ യെമനുക്കും കൊല നടുങ്ങും...സെഞ്ച്വറി ആഘോഷത്തിൽ അഭിഷേക് പുറത്ത് എടുത്ത കുറിപ്പ് വലിയ സമർപ്പണം; ഇതുപോലെ രീതി മുമ്പ് കാണാത്തത്

IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

PBKS VS SRH: ശ്രേയസ് അയ്യർ എന്ന സുമ്മാവ; പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇവനെ കണ്ട് പഠിക്കണം; സൺറൈസേഴ്സിനെതിരെ സംഹാരതാണ്ഡവം

ജില്ലാ ആശുപത്രിയില്‍ പിതാവിന് ഐവി സ്റ്റാന്റായി കൂട്ടിരിപ്പിനെത്തിയ മകന്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി