ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു പൃഥ്വിരാജ്, അദ്ദേഹമില്ലാതെ 'സലാർ' ഇല്ല: പ്രശാന്ത് നീൽ

പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രമായ സലാർ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 22 നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്. പ്രഭാസിനൊപ്പം പ്രധാന വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും ചിത്രത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ചിത്രീകരണ സമയത്തുടനീളം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു പൃഥ്വിരാജ് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്. കൂടാതെ സിനിമയിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെ ആലോചിക്കുമ്പോൾ  മനസില്‍ ആദ്യം മുതലേ വന്നുകൊണ്ടിരുന്നത് പൃഥ്വിരാജിന്‍റെ പേരായിരുന്നു എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഒരു താരം എന്നതിനേക്കാള്‍ ഒരു ഗംഭീര നടനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. രണ്ട് ഉറ്റ ചങ്ങാതിമാര്‍ ശത്രുക്കളായി മാറുകയാണ് സിനിമയില്‍. ആ സ്നേഹവും വെറുപ്പും സ്ക്രീനിലേക്ക് എത്തിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ‌ഞങ്ങള്‍ ഏറെക്കാലം ചിന്തിച്ചു. ഒരുപാട് പേരുകളും മുന്നിലേക്കെത്തി. ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ആലോചിച്ചിരുന്നു.

പക്ഷേ എന്‍റെ മനസില്‍ ആദ്യം മുതലേ വന്നുകൊണ്ടിരുന്നത് പൃഥ്വിരാജിന്‍റെ പേരായിരുന്നു. പക്ഷേ അതല്‍പ്പം കടന്ന സ്വപ്നമാണോ എന്നും ഞാന്‍ ആലോചിച്ചിരുന്നു. കുറേ സമയമെടുത്തായിരുന്നു അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍. തിരക്കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു തിരക്കഥ.

അദ്ദേഹം മലയാള സിനിമയിലെ ഒരു വലിയ താരമാണ്. ഈ സിനിമയില്‍ അദ്ദേഹം ഒരു രണ്ടാമനല്ല, പക്ഷേ അതേസമയം.. അത് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരുപാട് സീനുകളില്‍ നായകന്‍ ദേവയാണ് എല്ലാം ചെയ്യുന്നത്. പക്ഷേ ഈ തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. തിരക്കഥാവായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം ഒരു സംവിധായകനെപ്പോലെയാണ് ചിന്തിക്കുന്നതെന്ന്. പ്രഭാസ് സാറിന്‍റെ സീനുകളൊക്കെ അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്‍ട്രോ അടക്കം.

ഗംഭീരമായാണ് പൃഥ്വി വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് കഴിഞ്ഞാല്‍ ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് അത്രയും ആത്മവിശ്വാസമുള്ളതിന്‍റെ കാരണം പൃഥ്വിരാജ് ആണ്. നടന്‍ എന്നതിനൊപ്പം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ ചില സജക്ഷന്‍സ് അത്രയും ബ്രില്യന്‍റ് ആയിരുന്നു. പ്രഭാസിന്‍റെയും പൃഥ്വിരാജിന്‍റെയും സിനിമയാണ് സലാര്‍. പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇത്തരത്തില്‍ ചെയ്യാനാവുമായിരുന്നില്ല” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് നീൽ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

Latest Stories

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍