കടുവയ്ക്ക് രണ്ടാം ഭാഗം; പൃഥ്വിരാജിന് ഒപ്പം സൂപ്പര്‍ താരവും

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ കടുവ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിനു എബ്രഹാം രചിച്ച്, മാസ്റ്റര്‍ ഡയറക്ടര്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് എന്റെര്‍റ്റൈനെര്‍ ഈ കഴിഞ്ഞ ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്.

വിവേക് ഒബ്റോയ് വില്ലന്‍ വേഷം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇതിനു ഒരു രണ്ടാം ഭാഗമുണ്ടാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

അതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസും രചയിതാവ് ജിനു അബ്രഹാമും. കൗമുദി ടിവിക്കു അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇതേക്കുറിച്ച് പറയുന്നത്. കടുവക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്നും, എന്നാല്‍ അത് പറയുന്നത് പൃഥ്വിരാജ് അവതരിപ്പിച്ച കടുവക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ അപ്പന്‍ കഥാപാത്രത്തിന്റെ കഥയായിരിക്കുമെന്നും ജിനു വെളിപ്പെടുത്തി.

കടുവക്കുന്നേല്‍ കോരുത് മാപ്പിള എന്നാണ് ആ കഥാപാത്രത്തിന്റെ പേരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളില്‍ ആരെങ്കിലുമൊരാള്‍ ആയിരിക്കണം ആ വേഷം ചെയ്യേണ്ടതെന്നും, അവര്‍ക്കൊപ്പം സിനിമയുടെ അവസാന നിമിഷങ്ങളില്‍ പൃഥ്വിരാജ് സുകുമാരനും പ്രത്യക്ഷപ്പെടുമെന്നും ജിനു പറഞ്ഞു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!