Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

പൃഥ്വിരാജിന് സിനിമാ ലോകത്ത് ഏറ്റവും ഇഷ്ടം നസ്രിയയോട്, അതിനൊരു കാരണവുമുണ്ട്

, 5:24 pm

സിനിമാ മേഖലയില്‍ ഏറ്റവും ഇഷ്ടം നസ്രിയ നസീമിനോടെന്ന് നടന്‍ പൃഥ്വിരാജ്. കൊച്ചി ടൈംസിന്റെ ദ് മോസ്റ്റ് ഡിസയറബിള്‍ മാനായി തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീമാണ്.

‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോ ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്.

Advertisement