ഷൂട്ടിംഗിനിടെയാണ് പീഡനവിവരം അറിഞ്ഞത്, അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കുകയും ചെയ്തു: പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് ബലാത്സംഗം ചെയ്‌തെന്ന കേസിനോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. ഈ സംഭവം അറിഞ്ഞത് ‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണെന്നും മന്‍സൂറിനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

”അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗിന്റെ തുടക്കത്തില്‍ ആണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല.”

”ഇക്കാര്യം അറിഞ്ഞ അന്ന് തന്നെ ഇയാളെ മാറ്റിനിര്‍ത്തി. പൊലീസിന് മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്ക് വിധേയനാകാനും നിര്‍ദേശിച്ചു” എന്നാണ് പൃഥ്വിരാജ് പറയുന്നത്. അതേസമയം, സ്‌പ്രൈറ്റില്‍ മയക്കുമരുന്ന് കലക്കി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്.

2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്.

ഒരു ഷെഡ്യൂള്‍ കൂടി ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് വീണ്ടും യുവതിയെ വിളിച്ചു വരുത്തിയത്. ഷൂട്ടിംഗ് സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് യുവതി റൂം എടുത്തത്. ഈ റൂമില്‍ എത്തി സംസാരിച്ച ശേഷം കുടിക്കാന്‍ സ്‌പ്രൈറ്റ് നല്‍കുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് താന്‍ പീഡിക്കപ്പെട്ടുവെന്ന വിവരം മനസിലായത് എന്നാണ് യുവതി പറയുന്നത്.

പിന്നാലെ ഇവരുടെ നഗ്‌നചിത്രം നടിക്ക് അയച്ച് പണം വാങ്ങി. ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നുണ്ട്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ