മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ പ്രയാസമില്ലായിരുന്നു, പക്ഷെ അന്ന് നിയന്ത്രണങ്ങള്‍ ഉണ്ടായി.. ലാലേട്ടന് ഇത് അറിയാമായിരുന്നു: പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയുടെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായിട്ടും താരം അത് വേണ്ടെന്ന് വച്ചതിനെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. മോഹന്‍ലാല്‍ ആയിരുന്നില്ല, മമ്മൂട്ടി ആയിരുന്നു ബ്രോ ഡാഡിക്കായി പൃഥ്വിരാജിന്റെ ആദ്യ ചോയിസ്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ താരത്തിന് ചെയ്യാന്‍ സാധിച്ചില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

”ബ്രോ ഡാഡി എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ മനസില്‍ ആദ്യം വന്നത് മമ്മൂക്ക ആയിരുന്നു. മമ്മൂക്ക തന്നെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ബ്രോ ഡാഡിയില്‍ ഉള്ള ജോണ്‍ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചന്‍ വേര്‍ഷനില്‍ കുറച്ച് റിച്ചായ പ്ലാന്റ്റേഷന്‍ ഒക്കെയുള്ള കൃഷിക്കാരായ ഒരു കൃസ്ത്യാനി. മമ്മൂക്ക അത്തരം ഒരു പ്രണയം നിറഞ്ഞ ഭര്‍ത്താവായി വന്നാല്‍ വളരെ ക്യൂട്ട് ആയിരിക്കും എന്ന് എനിക്ക് തോന്നി.”

”അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാന്‍ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് സമയമായാതിനാല്‍ 50 പേര്‍ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ സിനിമയായിരുന്നു ബ്രോ ഡാഡി.”

”പക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് മനസിലായിരുന്നു. നേരത്തെ തന്നെ മറ്റൊരു ചിത്രം അദ്ദേഹം ചെയ്യാന്‍ ഏറ്റിരുന്നു. ജോര്‍ജ് ഏട്ടനായിരുന്നു ആ സിനിമ നിര്‍മ്മിക്കുന്നത്. അത് നിര്‍ത്തി ഇത് ചെയ്യാന്‍ പറയാന്‍ എനിക്ക് പറ്റില്ലല്ലോ. അങ്ങനെയാണ് ലാലേട്ടനിലേക്ക് ഞാന്‍ എത്തുന്നത്. മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു. മമ്മൂക്ക ജോണ് കാറ്റാടി ആയി വന്നിരുന്നേല്‍ ആ കഥ നടക്കുന്നത് പാലായില്‍ ആയിരിക്കും.”

”കോട്ടയം കുഞ്ഞച്ചനില്‍ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂര്‍ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യന്‍ കുടുംബം ആയിരിക്കും ജോണ് കാറ്റാടിയുടെത്. പെണ്‍കുട്ടിയുടെ കുടുംബം കൊച്ചി സിറ്റിയില്‍ താമസിക്കുന്ന കുടുംബം ആയിരിക്കും. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റര്‍ കുടുംബം ജീവിതത്തില്‍ വരുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മോഡേണ്‍ സൊസൈറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരേക്കാള്‍ പക്വതയോടെ ആയിരിക്കും.”

”അതായിരുന്നു ഞാന്‍ ചെയ്യാനിരുന്ന ബ്രോ ഡാഡി. കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മമ്മൂക്കയെ വെച്ച് വലിയ സിനിമയെ ആലോചിക്കൂ. ഒരിക്കലും അത് ബ്രോ ഡാഡി പോലൊരു സിനിമ ആയിരിക്കില്ല. ഇത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്” എന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

'ആശമാരുമായുള്ള സർക്കാരിന്റെ ചർച്ച പരാജയം'; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരമെന്ന് ആശമാർ, പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചില്ല

IPL 2025: ഏത് മൂഡ് ഹെലികോപ്റ്റർ മൂഡ്, 43 ആം വയസിലും വിട്ടുപോകാതെ ആ സ്റ്റൈലും റേഞ്ചും; ഞെട്ടിച്ച് എംഎസ് ധോണി; വീഡിയോ കാണാം

നാളെ ഉച്ചയ്ക്ക് വിശപ്പ് അല്‍പ്പം സഹിക്കാം, വയറും മനസും നിറയ്ക്കാന്‍ 'എമ്പുരാന്‍' എത്തുന്നു; ട്രെയ്‌ലര്‍ അപ്‌ഡേറ്റ്

ട്രംപിന്റെ ഫോൺ കാൾ ഫലിച്ചില്ല; പരസ്പരം വ്യോമാക്രമണം നടത്തി റഷ്യയും ഉക്രൈനും

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി; പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് നിഗമനം

വിദ്വേഷം ആളിക്കത്തിച്ചത് 'ഛാവ'? ജനങ്ങളെ ഔറംഗസേബിനെതിരെ തിരിച്ചു; വിക്കി കൗശലിനെതിരെ വ്യാപക പ്രതിഷേധം, ഇടപെട്ട് ആരാധകര്‍

അധ്യക്ഷ കുപ്പായം തുന്നിയെത്തിയ രാജീവിനെ ഒന്നിച്ചെതിര്‍ത്ത് ബിജെപി; ഏഷ്യാനെറ്റിന്റെ പേരില്‍ ഗ്രൂപ്പുകള്‍ ഒന്നായി; എംടി രമേശിന് പിന്തുണ; തര്‍ക്കം ഉയര്‍ന്നാല്‍ സുരേന്ദ്രന്‍ തുടരും; കസേര പിടിക്കാന്‍ പൊരിഞ്ഞ പോര്

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കടത്താൻ ശ്രമിച്ചത് 15 കിലോ ഹൈബ്രിഡ് കഞ്ചാവ്; ബാങ്കോങ്ങിൽ നിന്നെത്തിയ 2 യുവതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

നിനക്ക് പറ്റുന്ന പണി ക്രിക്കറ്റ് അല്ല ടിക് ടോക്കർ ആകുന്നതാണ്, എന്തിനാണ് മറ്റുള്ളവരെ കളിയാക്കി പ്രശസ്തി നേടുന്നത്; ഇതിഹാസത്തിനെതിരെ ആമിർ ജമാൽ

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആശമാർ