'സുഹൃത്തുക്കളായാണ് പക്ഷേ..., തീർത്തും വ്യത്യസ്തരാണ് ഞങ്ങൾ'; ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ്

മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ചിത്രത്തിന്റെ പ്രെമോഷന്റ ഭാ​ഗമായി ഫ്രെെഡേ ഫിലിംഹൗസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് ഇന്ദ്രജിത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തീർപ്പിലും തങ്ങൾ സുഹൃത്തുക്കളായാണ് വരുന്നത്. പക്ഷേ മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആ ഫ്രണ്ട്ഷിപ്പും വെെബും ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കരുത്. ഇന്ദ്രജിത്ത് കുറച്ച് സീരിയസ് കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ചേട്ടനും താനും ചെയ്തിട്ടുള്ള റോളുകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരിക്കും തീര്‍പ്പിലേതെന്നും പൃഥ്വിരാജ് പറഞ്ഞു. മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും-മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്.

സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്. ചരിത്രവും കാലിക പ്രാധാന്യവുമുള്ള സംഭവങ്ങളുമൊക്കെ കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍