അല്ലിയെ എന്റെ ഒരു സിനിമയും കാണിച്ചിട്ടില്ല, കുട്ടികളുടെ ഒരു സിനിമ എന്റെ ലിസ്റ്റിലുണ്ട്: പൃഥ്വിരാജ്

മകള്‍ അലംകൃതയെ തന്റെ ഒരു സിനിമ പോലും കാണിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്. അതിനാല്‍ തന്നെ തന്റെ അഭിനയം എങ്ങനെയാണെന്ന് അവള്‍ക്ക് അറിയില്ല. അവള്‍ക്ക് വേണ്ടി ഒരു സിനിമ ഉണ്ടാക്കണം എന്ന് താന്‍ ആലോചിക്കുന്നുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ സിനിമകളില്‍ വയലന്‍സ് ഒക്കെ ഉള്ളതിനാലാണ് മകളെ കാണിക്കാത്തത് എന്നാണ് താരം പറയുന്നത്.

തന്റെ ഒരു സിനിമയും മോള്‍ കണ്ടിട്ടില്ല. താന്‍ ചെയ്യുന്ന സിനിമകളിലെല്ലാം കുറച്ച് വയലന്‍സൊക്കെ ഉള്ളതുകൊണ്ട് ഇതുവരെ കാണിച്ചിട്ടില്ല. ആലി കണ്ടിട്ടുള്ളതെല്ലാം കുട്ടികളുടെ സിനിമയാണ്. തന്റെ അഭിനയം എങ്ങനെയാണ് എന്നൊന്നും അവള്‍ക്കറിയില്ല. തന്റെ സിനിമകളെക്കുറിച്ചൊന്നും അഭിപ്രായം പറഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടിയൊരു സിനിമ ചെയ്യണമെന്നാണ് അവളിപ്പോള്‍ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്.

കുട്ടികളുടെ സിനിമ ഇപ്പോള്‍ കന്റെ ലിസ്റ്റിലുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്. അത്രയേറെ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട് അവള്‍. ഇപ്പോഴത്തെ കുട്ടികള്‍ക്കെല്ലാമുള്ളതാണെന്ന് തോന്നുന്നു. തന്റെ സുഹൃത്തുക്കളുടെ മക്കളെക്കാള്‍ കൂടുതല്‍ ചോദ്യമാണ് ഇവള്‍ക്ക്. ഒരഞ്ച് മിനുട്ട് മിണ്ടാതിരിക്കാന്‍ പറ്റുമോയെന്ന് ചില സമയത്ത് ചിന്തിച്ച് പോയിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്ന ആളാണ്.

ആ പ്രായത്തിലുള്ള കുട്ടികളുടെ എനര്‍ജി അസൂയാവഹമാണ്. താന്‍ രാവിലെ വര്‍ക്കൗട്ടൊക്കെ കഴിഞ്ഞ് ഉച്ചയാവുമ്പോഴേ ക്ഷീണിക്കും. പിന്നെ അവളുടെ ഈ എനര്‍ജിയും ചോദ്യങ്ങള്‍ ചോദിക്കുന്നതും ജീവിതത്തില്‍ എപ്പോഴും നിലനില്‍ക്കട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി