സഹാറാ മരുഭൂമിയില്‍ നിന്ന് ആടുജീവിത’ത്തിന്റെ ചിത്രീകരണ വിശേഷവുമായി പൃഥ്വിരാജ്. സിനിമയുടെ രാത്രികാല ചിത്രീകരണത്തെക്കുറിച്ചാണ് കെജിഎഫ് 2 വിലെ പ്രശസ്തമായ ‘വയലന്‍സ്… വയലന്‍സ്… വയലന്‍സ്’ എന്ന ഡയലോഗിന്റെ പാരഡിയായാണ് നടന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്.
‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ല. ഞാനത് ഒഴിവാക്കും, പക്ഷേ മിസ്റ്റര്‍ ബ്ലെസിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമാണ്. അതുകൊണ്ട് എനിക്ക് ഒഴിവാക്കാനാവില്ല.’ – പൃഥ്വി കുറിച്ചു. സഹാറ മരുഭൂമിയില്‍ നല്ല തണുപ്പുള്ള കാലാവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. 2020-ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോര്‍ദാനിലെ ആദ്യഘട്ട ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്.
ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22 നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദാനില്‍ ചിത്രീകരിച്ചിരുന്നു.