സെറ്റിൽ ഞാനാണ് അമ്മാവൻ, ടൊവിയും ബേസിലും ചേർന്നാണ് എന്നെ അങ്ങനെയാക്കുന്നത്: പൃഥ്വിരാജ്

ഗുരുവായൂരമ്പല നടയിൽ വിജയാഘോഷത്തിന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സെറ്റിൽ താനായിരുന്നു അമ്മാവൻ എന്നും, ബേസിലും ടൊവിനോയും ചേർന്നാണ് തന്നെ അമ്മാവൻ ആക്കുന്നതെന്നുമാണ് പൃഥ്വി തമാശ രൂപേണ പറയുന്നത്.

“ഈ സെറ്റിലെ അമ്മാവൻ ഞാനായിരുന്നു. ബാക്കിയെല്ലാവരും ന്യൂജനറേഷൻ പിള്ളേരാണ്. ബേസിലിന്റെ പ്രായം ന്യൂജനറേഷന്റേത് അല്ലെങ്കിലും ഇതുപോലെ ഗോൾഡൻ തലമുടി മറയ്ക്കാൻ പച്ചത്തൊപ്പി വച്ച് ഇറങ്ങിയിട്ടുണ്ട്. മൊത്തത്തിൽ ബേസിൽ ഒരു ന്യൂജെൻ ഐക്കൺ ആണ്. ബേസിൽ, ടൊവീനോ… ഇവന്മാരൊക്കെയാണ് എന്നെ അമ്മാവൻ ആക്കുന്നതിലെ പ്രധാനികൾ.

ഞാൻ സെറ്റിൽ ആദ്യ ദിവസം വന്നപ്പോൾ എല്ലാവരും പെട്ടെന്ന് നിശബ്ദരായി. ‘യ്യോ… അമ്മാവൻ എത്തി’ എന്ന മട്ടിൽ! കാരണം, എല്ലാവരും പുതിയ ആൾക്കാരാണ്. കുറെ പുതിയ ആളുകൾക്കൊപ്പം ജോലി ചെയ്യുക, അവർ ഇത്രയും കഴിവുള്ളവരാണെന്ന് തിരിച്ചറിയുക എന്നത് തികച്ചും റിഫ്രഷിങ് ആണ്. അതിന് എല്ലാവർക്കും നന്ദി.” എന്നാണ് പൃഥ്വി പ്രതികരിച്ചത്.

കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി പൃഥ്വിരാജ് ആണ് എത്തുന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ