കഥ കുറച്ച് പഴകിയ ശേഷമേ ആ വാച്ച് കെട്ടൂള്ളു; ആസിഫ് അലിയെ ട്രോളി പൃഥ്വിരാജ്, സംഭവം ഇതാണ്...

‘റോഷാക്ക്’ സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫ് അലിക്ക് മമ്മൂട്ടി റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു. ചിത്രത്തിലുടനീളം മുഖം മൂടിയണിഞ്ഞ കഥാപാത്രമായാണ് ആസിഫ് അലി വേഷമിട്ടത്. ആസിഫ് അലി അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും മമ്മൂട്ടി വിജയാഘോഷത്തിനിടെ പറഞ്ഞിരുന്നു.

ഈ വാച്ചിനെ കുറിച്ച് പുതിയൊരു അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘കാപ്പ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനൊപ്പമാണ് താരം അഭിമുഖത്തിനെത്തിയത്. ഇതിനിടെയാണ് വാച്ചിനെ കുറിച്ചുള്ള ചോദ്യത്തോട് താരം പ്രതികരിച്ചത്.

ഇതുവരെ വാച്ച് കെട്ടിയിട്ടില്ലെന്നും, ഉപയോഗിക്കുമ്പോള്‍ അതിന്റെ കഥ എല്ലാവരോടും പറയേണ്ടി വരുമെന്നുമാണ് ആസിഫ് പറയുന്നത്. കഥ കുറച്ച് പഴകിയ ശേഷം വാച്ച് കെട്ടാമെന്നാണ് ആസിഫ് വിചാരിച്ചിരിക്കുന്നതെന്ന് പൃഥ്വിരാജ് തമാശയോടെ പറയുന്നുമുണ്ട്.

Read more

വാച്ച് ചെറുതാക്കാനുണ്ടെന്നും പുറത്ത് എവിടെയെങ്കിലും പോകുമ്പോള്‍ കെട്ടാമെന്നാണ് കരുതുന്നതെന്നും ആസിഫ് വ്യക്തമാക്കി. അതസമയം, ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് അലി റോഷാക്കില്‍ വേഷമിട്ടത്. ‘കൂമന്‍’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.