പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഉപകരണമായി ശരീരത്തെ ഉപയോഗിക്കില്ല: നടി പ്രിയ

പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി ശരീരത്തെ താന്‍ ഉപയോഗിക്കില്ലെന്ന് തമിഴ് നടി പ്രിയ ഭവാനി ശങ്കര്‍. ഒരു മോശം മെസേജ് താന്‍ റെപ്രെസെന്റ് ചെയ്തു എന്ന തോന്നല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് ഉണ്ടാവാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ട് എന്നാണ് പ്രിയ പറയുന്നത്.

ഒരു നെഗറ്റീവ് കഥാപാത്രം എനിക്ക് കിട്ടിയാല്‍, ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാതെ ആ കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞു ഞാനതില്‍ അഭിനയിക്കാതെ വിട്ടുകളയില്ല. എന്നാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരു മോശം കാര്യം താന്‍ വഴി പ്രേക്ഷകരിലേക്ക് എത്താന്‍ പാടില്ല.

പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ല എന്നാണ് പ്രിയ പറയുന്നത്. ‘ബ്ലാക്ക്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ആണ് പ്രിയ ഭവാനി ശങ്കര്‍ സംസാരിച്ചത്. ജീവ നായകാനായി എത്തുന്ന ഹൊറര്‍ ത്രില്ലറാണ് ബ്ലാക്ക്.

ഒക്ടോബര്‍ 11ന് ആണ് ചിത്രത്തിന്റെ റിലീസ്. അതേസമയം, ‘മേയാദ മാന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ഭവാനി ശങ്കര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ‘തിരുച്ചിദ്രമ്പലം’, ‘യാനൈ’, ‘മാഫിയ’, ‘പത്ത് തല’, ‘ഇന്ത്യന്‍ 2’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്.

Latest Stories

'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

സാക്ഷാൽ ഡ്വെയ്ൻ ബ്രാവോക്കും ബ്രെറ്റ് ലീക്കും ആൻറിക് നോർട്ട്ജെക്കും പോലെ സാധിക്കാത്തത്, ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് മായങ്ക് യാദവ്; ഇനി ചെക്കൻ ഭരിക്കും നാളുകൾ

അപൂര്‍വമായി വീണുകിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകണം, എങ്കിലും പ്രതിഭയില്‍ ആരുടേയും പിന്നിലല്ല

നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍

ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട്

ബലാല്‍സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

സിസേറിയന്‍ വേണ്ടെന്ന് പറഞ്ഞു, പെയിന്‍ കില്ലര്‍ കഴിച്ചതുമില്ല, മൂന്ന് മണിക്കൂറാണ് ഐശ്വര്യ പ്രസവവേദന അനുഭവിച്ചത്; മരുമകളെ കുറിച്ച് ബച്ചന്‍

ഒരൊറ്റ മത്സരം, സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; ഇന്ത്യ നടന്നുകയറിയത് ചരിത്രത്തിലേക്ക്

ഗ്രാമി പുരസ്‌കാരം കേരളത്തിലേക്കോ? ആവേശത്തിലെയും മഞ്ഞുമ്മലിലെയും സംഗീതം അവാര്‍ഡിനായി സമര്‍പ്പിച്ച് സുഷിന്‍ ശ്യാം

ബാറ്റ് സ്ക്വയർ ലെഗ് അമ്പയറിന്റെ അടുത്ത്, പന്ത് ബൗണ്ടറിയിൽ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദി കുങ്ഫു പാണ്ഡ്യ ഷോ; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം