അഡാര്‍ ലൗ നായികമാരായ നൂറിനും പ്രിയയും തമ്മില്‍ അഭിപ്രായഭിന്നതയും പിണക്കങ്ങളുമുണ്ടായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് പ്രിയ വെളിപ്പെടുത്തിയിരിക്കുന്നു. അഡാറ് ലൗ സിനിമയില്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ലെന്ന് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ മറുപടി നല്‍കിയത്.
പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സിനിമയില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല”.- പ്രിയ പറയുന്നു.
“നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്‌നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വെച്ചിരുന്നു. എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ല. പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്‌നവുമില്ല. അത്തരം വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്.”-പ്രിയ വ്യക്തമാക്കി.
ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്. ഇതിനു പിന്നാലെയുള്ള പ്രിയ വാര്യരുടെ “ഇന്‍സ്റ്റഗ്രാം മറുപടിയും” വലിയ വാര്‍ത്തയായി. “സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്.