നമ്മളത് നോര്‍മലൈസ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു; ഫോര്‍ ഇയേഴ്‌സിലെ ചുംബനരംഗത്തെ കുറിച്ച് പ്രിയ വാര്യര്‍

ഫോര്‍ ഇയേര്‍സ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് നടി പ്രിയ വാര്യര്‍. കാമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗവും ഇതിനോടകം ശ്രദ്ധ നേടി. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയ വാര്യര്‍. ‘ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വര്‍ഷങ്ങളായി നടക്കുന്നുണ്ട്.

ഇവിടെ അത് നടക്കുമ്പോള്‍ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മള്‍ ഹാപ്പി സീനുകള്‍ ചെയ്യുന്നുണ്ട്, ഇമോഷണല്‍ സീനുകള്‍ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകള്‍ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ് സീനുകളെ പറ്റി എടുത്ത് സംസാരിക്കേണ്ട ആവശ്യമില്ല’

അത് സിനിമയുടെ ഭാഗമാണ്. നമ്മള്‍ എല്ലാ രീതിയിലുമുള്ള ഇമോഷന്‍സിലൂടെ കടന്ന് പോവുമ്പോള്‍ ഏതൊരു മനുഷ്യനും കടന്ന് പോവുന്ന ഇമോഷനാണ് ഇതും. നമ്മളത് നോര്‍മലൈസ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ അതിനെ പറ്റി എടുത്ത് സംസാരിക്കാതിരുന്നാല്‍ എല്ലാം നോര്‍മലൈസ് ആവുമെന്നും പ്രിയ പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ തന്നെ ശക്തയാക്കിയിട്ടുണ്ടെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി. സൈബര്‍ ആക്രണണങ്ങള്‍ അഭിമുഖീകരിച്ച്, പ്രോസസ് ചെയ്ത് അടുത്തത് എന്തെന്ന് മനസ്സിലാക്കി അടുത്തതെന്തെന്ന് ആലോചിക്കണം.

അതിനെ ഒരു പോസിറ്റീവ് രീതിയിലേക്ക് ചാനല്‍ ചെയ്യാന്‍ ഞാന്‍ പഠിച്ചു. അത് വളരെ പ്രധാനപ്പെട്ട ഫാക്ടര്‍ ആണ്. സോഷ്യല്‍ മീഡിയ മോശം പ്ലാറ്റ്‌ഫോം അല്ലെ അത് ഉപയോഗിക്കുന്നവരുടെ നെഗറ്റിവിറ്റി ആണ്. അതിലെ നല്ല വശത്തെ കാണേണ്ടതുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?