മുന്‍ കാമുകനുമായി ഇപ്പോഴും ബന്ധമുണ്ട്, തെറ്റായ തീരുമാനങ്ങള്‍ എടുത്തതിന്റെ പേരില്‍ സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്: പ്രിയ വാര്യര്‍

തന്റെ മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് നടി പ്രിയ വാര്യര്‍. തനിക്ക് തന്നെ നന്നായി അറിയാം. തനിക്ക് സ്വന്തം തീരുമാനങ്ങളുണ്ട്. എന്നാല്‍ താനെടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ തനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട് എന്നാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുന്‍ കാമുകനുമായി തനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. താന്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ തനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍ കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയം തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാന്‍ പോലും താന്‍ അനുവദിക്കില്ല. തനിക്ക് തന്നെ നന്നായി അറിയാം.

സ്വന്തമായ തീരുമാനങ്ങളുണ്ട്. താന്‍ അനാവശ്യമായി എക്‌സ്പ്രഷന്‍ ഇടുന്നതല്ല. നമ്മളോട് അണിയറപ്രവര്‍ത്തകര്‍ പറയുന്ന കാര്യം ചെയ്യുന്നു. പക്ഷെ ആളുകള്‍ പലപ്പോഴും അത് മനസിലാക്കാറില്ല. ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല. ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്.

അതില്‍ ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്ന ശേഷം ഒരുപാട് പൊസിറ്റീവ് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓവര്‍ മെച്യൂഡായതായി തോന്നിയിട്ടില്ല. സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂ എന്നതില്‍ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാന്‍ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു.

അതൊന്നും നമ്മുടെ കൈയ്യിലുള്ള കാര്യമല്ല. തനിക്ക് ഒരു അവസരം നഷ്ടപ്പെടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമാണ് ഏറ്റവും വിഷമം. വേറെ കരിയര്‍ നോക്കാനൊന്നും അവര്‍ പറഞ്ഞിട്ടില്ല. എല്ലാ സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും. എല്ലാം സിനിമയുടെ ഭാഗമാണ് എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.

‘ഫോര്‍ ഇയേഴ്‌സ്’ എന്ന സിനിമയാണ് പ്രിയ വാര്യരുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജനോ ഖാലിദ് ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ‘വിഷ്ണു പ്രിയ’, ‘ശ്രീദേവി ബംഗ്ലാവ്’, ‘യാരിയന്‍ 2’, ‘3 മങ്കീസ്’, ‘ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്നീ ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം