അത് എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതി, എന്നാല്‍ നിരാശയും കഷ്ടപ്പാടും മാത്രം: പ്രിയ വാര്യര്‍

ഏറെ പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും അതിന് വിപരീതമായിരുന്നു 2021 എന്ന വര്‍ഷമെന്ന് നടി പ്രിയ വാര്യര്‍. കഴിഞ്ഞ വര്‍ഷം തനിക്ക് അത്ര എളുപ്പമായിരുന്നില്ല. വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയത് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ പ്രിയ പറയുന്നത്.

”സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചത്. 2021 എന്ന വര്‍ഷം എന്നോട് അല്‍പം പരുഷമായാണ്് പെരുമാറിയത്. അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്.”

”ഞാന്‍ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.”

”ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് എന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ ഈ വര്‍ഷം കൊണ്ട് സാധിച്ചു” എന്ന് പ്രിയ കുറിച്ചു.

Read more

കൂടാതെ ഈ വര്‍ഷം തനിക്കൊപ്പം നില്‍ക്കുകയും കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്. ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ശ്രീദേവി ബംഗ്ലാവ്, വിഷ്ണു പ്രിയ, ഒരു നാല്‍പത്തിയൊന്നുകാരന്റെ ഇരുപത്തിയൊന്നുകാരി എന്നീ ചിത്രങ്ങളാണ് പ്രിയയുടെതായി ഒരുങ്ങുന്നത്.