എന്തിനാണ് എനിക്ക് ഹൈപ്പ് കിട്ടിയതെന്നും വിമര്‍ശനങ്ങള്‍ വന്നതെന്നും മനസ്സിലായിട്ടില്ല: പ്രിയ വാര്യര്‍

എന്തിനാണ് തനിക്ക് ഇത്രയും ഹൈപ്പ് വന്നതെന്നോ ട്രോളുകള്‍ വന്നതെന്നോ മനസിലായിട്ടില്ലെന്ന് പ്രിയ വാര്യര്‍. ട്രോളുകള്‍ തന്നെ കൂടുതല്‍ ശക്തയാക്കി. ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു എന്നാണ് പ്രിയ പറയുന്നത്.

തനിക്ക് വലിയ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് മനസിലായില്ല. അത് കഴിഞ്ഞു കുറെ ട്രോള്‍ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്നും മനസിലായിട്ടില്ല. ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം തനിക്ക് ഉണ്ടായിരുന്നില്ല. വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു.

ഇതില്‍ ഒന്നിലും തനിക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. താന്‍ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല ഇതൊന്നും ഉണ്ടാകുന്നത്. തനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകര്‍ ഹൈപ്പാക്കി, പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ അവര്‍ക്കത് ഇഷ്ടമല്ലാതായി. ഇതില്‍ തനിക്ക് ഒന്നും ചെയ്യാനാകില്ല.

തന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു അത്. ഒരു സൈഡില്‍ ഇരുന്ന് ഇതൊക്കെ കാണുക, മനസിലാക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ട്രോളുകള്‍ തന്നെ കൂടുതല്‍ സ്‌ട്രോങ് ആക്കി. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും, കുറച്ച് കൂടി പക്വത നേടാനും അത് സഹായിച്ചു.

ഇത്രയും വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യമേ കിട്ടിയ അനുഭവം മൂലമാണ് എന്നാണ് പ്രിയ വാര്യര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. പ്രിയയുടെ ആദ്യ സിനിമയായ ‘ഒരു അഡാറ് ലവി’ന്റെ ഭാഗമായാണ് നടിക്ക് വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചത്. ഒരു ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ പ്രിയയുടെ അഭിനയം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍