സ്‌കൂളില്‍ സ്ലീവ്‌ലെസ് ധരിക്കാനും ബോയ്‌സിനോട് മിണ്ടാനും പറ്റില്ല, എങ്കിലും ഞാന്‍ പോപ്പുലര്‍ ആയിരുന്നു: പ്രിയ വാര്യര്‍

സ്‌കൂള്‍ കാലഘട്ടം മുതല്‍ താന്‍ നിരന്തരം ബുള്ളി ചെയ്യപ്പെടുകയും സ്ലട്ട് ഷേം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പ്രിയ വാര്യര്‍. താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. എന്തോ കാരണത്താല്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അതുകൊണ്ട് എപ്പോഴും പ്രിന്‍സിപ്പലിനെ കാണണമായിരുന്നു എന്നാണ് പ്രിയ പറയുന്നത്.

സ്‌കൂളില്‍ സ്ലീവ്‌ലെസ് ധരിക്കാന്‍ പറ്റില്ലായിരുന്നു. അതുപോലെ ബോയ്‌സിനോട് സംസാരിക്കാന്‍ പറ്റില്ല. ആണ്‍കുട്ടികളോട് സംസാരിച്ചാല്‍ നിങ്ങള്‍ മോശക്കാരിയാവും. ‘അവള്‍ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവള്‍ക്ക് നല്ല മാര്‍ക്ക് കിട്ടും’ എന്നായിരുന്നു പൊതുവെ ടീച്ചര്‍മാര്‍ തന്നെ കുറിച്ച് പറയാറ്.

കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അവരുടെ മാതാപിതാക്കളോട് പറയുന്നത് ഇതാണ്. കാരണം താന്‍ ആണ്‍കുട്ടികളുമായി പെട്ടെന്ന് ജെല്‍ ആവും. പെണ്‍കുട്ടികള്‍ക്ക് എപ്പോഴും അസൂയയും ഇന്‍സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അത് കാരണം അവര്‍ക്ക് ആര്‍ക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു.

എന്തോ കാരണത്താല്‍ താന്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അത് പെണ്‍കുട്ടികളില്‍ അസൂയ ഉണ്ടാക്കി. സീനിയര്‍ ചേട്ടന്‍, ജൂനിയര്‍ ബോയ്‌സ്, ക്ലാസിലുള്ള ബോയ്‌സ് എല്ലാവരുമായും താന്‍ സംസാരിക്കുമായിരുന്നു. തനിക്ക് എപ്പോഴും പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പോവേണ്ടി വന്നിരുന്നു.

കണ്ണ് എഴുതിയതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അടുത്ത വര്‍ഷം ടീച്ചര്‍മാര്‍ പ്രിയയുമായി കൂട്ടു കൂടേണ്ട എന്ന് പറയും. അങ്ങനെയാണ് താന്‍ വിഷമങ്ങള്‍ ഒറ്റയ്ക്ക് നേരിടാന്‍ പഠിച്ചത് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍