അഡാറ് ലവ് അല്ല എനിക്ക് മൈലേജ് തന്നത്.. ഇനി ചെയ്യുന്ന സിനിമ നന്നായി പെര്‍ഫോം ചെയ്യണമെന്ന് വിചാരിച്ചിരുന്നു: പ്രിയ വാര്യര്‍

ആദ്യ സിനിമയായ ‘ഒരു അഡാറ് ലവ്’ തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് നടി പ്രിയ വാര്യര്‍. ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി നന്നായി പെര്‍ഫോം ചെയ്യണമെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമ ചെയ്യണമെന്നുമാണ് ആഗ്രഹം എന്നാണ് പ്രിയ പറയുന്നത്.

അഡാര്‍ ലവ് അല്ല തനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീനുകള്‍ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍ സീനുമാണത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. രണ്ടും ഭയങ്കര വൈറലായത് കൊണ്ടാണ് വലിയ മൈലേജ് കിട്ടിയത്.

അഡാര്‍ കഴിഞ്ഞതിന് ശേഷം ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്ന് ചിന്തിച്ചിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും അഭിനയ സാധ്യത ഉള്ളതുമായ സിനിമയായിരിക്കണം ഇനി ചെയ്യേണ്ടതെന്ന് താന്‍ വിചാരിച്ചിരുന്നു.

ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തന്റെ സ്വപ്നം നല്ല നടിയാവുക എന്നതാണ്. അഭിനയത്തിലൂടെ അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. അത്രയും നല്ല കഥാപാത്രം വന്നാലെ ഇനി അഭിനയിക്കുന്നുള്ളു എന്ന തീരുമാനത്തിലായിരുന്നു.

അതുകൊണ്ടാണ് ഇത്രയും കാലം കാത്തിരുന്നത്. അഭിനയത്തിനൊപ്പം സംഗീതത്തിലും താല്‍പര്യമുണ്ട്. താന്‍ ചെയ്ത മ്യൂസിക് വീഡിയോസും ഷോര്‍ട്ട് ഫിലിമും കണ്ണിറുക്കല്‍ സീനിന് ശേഷം ആളുകള്‍ കുത്തി പൊക്കിയിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. ‘ഫോര്‍ ഇയേഴ്‌സ്’ താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമ.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി