"ബ്രോ ഡാഡിയിലെ കല്ല്യാണിയുടെ റോൾ പ്രിയ വാര്യർക്ക്...." , എങ്കിൽ കലക്കിയേനെയെന്ന് താരം....!

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ വാര്യർ. അഡാര്‍ ലൗവിന് ശേഷം പ്രിയ വാര്യര്‍  മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. അന്യഭാഷകളിൽ തിളിങ്ങി നിൽക്കുന്ന നടി മലയാളത്തില്‍ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താന്‍ കാത്തിരിക്കുന്നതെന്ന്  മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്നെ മോഹിപ്പിച്ച ഒരു കഥാപാത്രത്തെ കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെപ്പറ്റി പ്രിയ വാര്യര്‍ മനസ്സ് തുറന്നിരിക്കുന്നത്.  പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്.

താൻ ചെയ്താൽ കൂടുതൽ നന്നായെക്കും എന്ന് തോന്നുന്ന എതെങ്കിലും കഥാപാത്രമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ബ്രോ ഡാഡിയിലെ കല്ല്യാണിയുടെ റോൾ എന്നാണ് പ്രിയ മറുപടി നൽകിയത്. താൻ ആ സിനിമ കണ്ടപ്പോൾ തന്നെ അതിനെക്കുറിച്ച് ചിന്തിച്ചെന്നും തന്റെ മനേജരൊട് അക്കാര്യത്തെപ്പറ്റി സംസാരിച്ചെന്നും പ്രിയ പറഞ്ഞു.

മിക്കവാറും എല്ലാ സിനിമകള്‍ കാണുമ്പോഴും ഈ കഥാപാത്രം ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നാറുണ്ടെന്നും ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ടെന്നും പ്രിയ പറയുന്നു.കൂടെ അഭിനയിച്ച ഏതെങ്കിലും താരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ ? എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് മറുപടി നൽകിയത്. എന്നാൽ ആരാണന്ന് പറയില്ലെന്നും പ്രിയ പറഞ്ഞു

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍