ദീപികയെ കണ്ടാല്‍ ഞാന്‍ മിക്കവാറും അവിടെ ബോധംകെട്ട് വീഴും.. പുള്ളിക്കാരി ഒരിക്കല്‍ ടാഗ് ചെയ്തിരുന്നു: പ്രിയ വാര്യര്‍

ബോളിവുഡ് താരം ദീപിക പദുക്കോണിനോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞ് പ്രിയ വാര്യര്‍. ദീപികയെ കണ്ടാല്‍ താന്‍ അവിടെ ബോധംകെട്ട് വീഴും എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. ദീപികയോടൊപ്പം ഒരു ഫാന്‍ മുമെന്റ് ഉണ്ടായിരുന്നതായും പ്രിയ വാര്യര്‍ പറയുന്നുണ്ട്.

”ദീപിക പദുക്കോണിനെ കണ്ടിട്ടില്ല. പുള്ളിക്കാരിയെ കണ്ടാല്‍ ഞാന്‍ മിക്കവാറും അവിടെ ബോധംകെട്ട് വീഴും. അങ്ങനെയൊരു ഫാന്‍ മുമെന്റ് ഉണ്ടായിട്ടുണ്ട്. 2020 ആകുന്ന ന്യൂ ഇയറിന് മുമ്പ് ‘ഛപക്’  സിനിമയുടെ ഒരു ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പുള്ളിക്കാരി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ടായിരുന്നു.”

”ബീറ്റ് ദാറ്റ് എന്ന് പറഞ്ഞ് എന്നെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു പുള്ളിക്കാരി” എന്നാണ് പ്രിയ വാര്യര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ‘ഒരു അഡാറ് ലവ്വ്’ ചിത്രത്തിന് ശേഷം, ‘4 ഇയേഴ്‌സ്’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയ വാര്യര്‍.

അഡാറ് ലവ്വിന് ശേഷം മോഡലിംഗിലും അന്യഭാഷാ ചിത്രങ്ങളിലുമായി തിരക്കിലായിരുന്നു താരം. ‘ചെക്ക്’,’ഇഷ്‌ക്’ എന്ന തെലുങ്ക് ചിത്രങ്ങളില്‍ താരം വേഷമിട്ടു. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബോളിവുഡ് ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നുവെങ്കിലും സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

നടി ശ്രീദേവിയുടെ ജീവിതവും മരണവും പറയുന്ന സിനിമയാണ് ചിത്രമെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ ചിത്രത്തിനെതിരെയും സംവിധായകന് എതിരെയും പരാതി നല്‍കിയിരുന്നു. ഹിന്ദിയില്‍ ‘യാരിയന്‍ 2’ എന്ന ചിത്രമാണ് പ്രിയയുടെതായി ഒരുങ്ങുന്നത്. മലയാള ചിത്രം ‘ബാഗ്ലൂര്‍ ഡേയ്‌സി’ന്റെ ഹിന്ദി റീമേക്ക് ആയ ചിത്രത്തില്‍ അനശ്വര രാജനും അഭിനയിക്കുന്നുണ്ട്.

Latest Stories

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

'യുവിക്ക് ശേഷം ഇങ്ങനൊരു താരത്തെ കണ്ടിട്ടില്ല'; സഞ്ജുവിനെ യുവരാജ് സിംഗിനോട് ഉപമിച്ച് മഞ്ജരേക്കര്‍

'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ' എന്നായിരുന്നു ആ ഫോട്ടോകളെ കുറിച്ചുള്ള മമ്മൂക്കയുടെ മറുപടി: ആസിഫ് അലി

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആകുമോ 'രേഖാചിത്രം'?

യുപിയില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നുവീണു; 20 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു