കണ്ണിറുക്കി മാത്രമല്ല, കച്ചേരി പാടിയും പ്രിയ വാര്യർ ആരാധകരെ ഞെട്ടിക്കും; വൈറലായി വീഡിയോ !

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെയാണ് താരം മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായത്. ഇതോടെ പ്രിയ ലോകശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു സംഗീത കച്ചേരി വീഡിയോയാണ് വൈറലാകുന്നത്.

2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി നടത്തുന്ന പ്രിയയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയം വിട്ട് പാട്ടിൽ ശ്രദ്ധിച്ചാൽ നന്നായിരിക്കുമെന്നും പാടുന്നത് കണ്ട് അത്ഭുതപ്പെട്ടു എന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഉള്ളത്. നിരവധി പേരാണ് പ്രിയയെ പ്രശംസിച്ചും എത്തിയിരിക്കുന്നത്.

പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം.

സൂരജ് വർമ്മ സംവിധാനം നിർവഹിച്ച ‘കൊള്ള’ ആണ് പ്രിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ ജോണറിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ, പ്രിയ വാരിയർ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം