'അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്, അങ്ങനെയുള്ള നടന്‍മാര്‍ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്'

ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തനിക്ക് ഇനി ധൈര്യമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പലപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ എഴുതി രൂപപ്പെടുത്തിയിരുന്നത് അവരെയെല്ലാം മനസ്സില്‍ കണ്ടായിരുന്നു. പപ്പുവേട്ടന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്. അങ്ങനെയുള്ള നടന്‍മാര്‍ ഈ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കാത്തതുകൊണ്ടായിരിക്കും” പ്രിയദര്‍ശന്‍ പറഞ്ഞു.

ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. “കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്” പ്രിയദര്‍ശന്‍ പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്