മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഡെന്നിസ് ജോസഫ്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ ‘ഭയ’പ്പെട്ടിരുന്നതിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ നടന്‍ മണിയന്‍പിള്ള രാജു. കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ നടന്‍ പങ്കുവെച്ചത്.
എനിക്ക് പുതിയ ഡയറക്ടര്‍മാര്‍ വരുന്നതില്‍ പേടിയുള്ളത് ഡെന്നിസ് ജോസഫിനെയാണ്, പ്രിയന്‍ പറഞ്ഞു. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പ്രിയന്‍ എന്നോട് പറഞ്ഞു, ഒന്നാമത് അദ്ദേഹം ഒരു എഴുത്തുകാരനാണ്. നല്ല എഴുത്തുകാരനാണ്. ഒരു എഴുത്തുകാരന്‍ സംവിധായകനായി വരുമ്പോള്‍ അയാളുടെ അടുത്ത് ഐഡിയ കാണും. നന്നായിട്ട് എഴുതും.
അല്ലാത്തത് ആരുടെയെങ്കിലുമൊക്കെ വിഷയത്തില്‍ സംവിധാനം ചെയ്യുന്നതല്ലേ. അതുകൊണ്ട് അയാളൊരു ഭീഷണിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, എന്ന് പ്രിയന്‍ പറഞ്ഞു.
ന്യൂദല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, സംഘം, കോട്ടയം കുഞ്ഞച്ചന്‍, രാജാവിന്റെ മകന്‍, നിറക്കൂട്ട് തുടങ്ങി ഡെന്നിസ് ജോസഫിന്റെ രചനയില്‍ മലയാളസിനിമാ ലോകത്ത് ചരിത്രം കുറിച്ച ചിത്രങ്ങള്‍ ഒട്ടേറെയാണ്. 2021 മെയ് മാസത്തില്‍ തന്റെ 64ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.