ചരിത്രം എടുത്ത് പൊള്ളിയ ആളാണ് ഞാന്‍, ഇനി അത്തരം സിനിമകള്‍ ചെയ്യില്ല: പ്രിയദര്‍ശന്‍

ഇനി ചരിത്ര സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും അദ്ദേഹം മാതൃഭൂമി അക്ഷരോത്സവത്തിന്റെ ‘ഊട്ടിപ്പട്ടണ പ്രവേശം’ എന്ന സെഷനില്‍ പറഞ്ഞു.

‘നമ്മള്‍ പുതിയ തലമുറയെ കണ്ടല്ല, പുതിയ തലമുറയില്‍ നിന്ന് നമ്മളാണ് പഠിക്കുന്നത്. അവരുടെ അഭിരുചിയില്‍ നിന്നും വിപ്ലവകരമായ പെരുമാറ്റത്തില്‍ നിന്നും പലതും പഠിക്കുന്നുണ്ട്. പണ്ട് എനിക്ക് പഠിത്തത്തില്‍ തീരെ താല്പര്യം ഇല്ലായിരുന്നു.പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും തോറ്റു, പിന്നെ എഴുതി എടുത്തു’, പ്രിയദര്‍ശന്‍ പറഞ്ഞു.

‘അടാപ്‌റ്റേഷന്‍ ആണ് പ്രയാസം. മയ്യഴിപ്പുഴ ചെയ്യണം എന്നുണ്ട്. പക്ഷേ ചെയ്യില്ല. കിട്ടിയ ചീത്തപ്പേര് മതി, കൂടുതല്‍ വേണ്ട. മനസ്സില്‍ പതിഞ്ഞ നോവല്‍ സിനിമയാക്കിയാല്‍ നീതി പാലിക്കാന്‍ പ്രയാസമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്.അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. പ്രിയദര്‍ശന്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്