അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ അതിന് മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മനപൂര്‍വ്വം ദ്രോഹിക്കരുത് എന്നേ പറയാനുള്ളൂ. സിനിമ ആയാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സംവിധായകന്‍ വാക്കുകള്‍. സോഷ്യല്‍ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ടാകും.
ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടത്. എല്ലാവര്‍ക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്ക്ക് ഒരു ഭംഗി ഉണ്ടായാല്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മനപൂര്‍വ്വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുത്.
പണ്ടും സോഷ്യല്‍ മീഡിയ ഉണ്ട്. പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളില്‍ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്നത് ഒരു ചായയാണ്.
Read more
ഇന്നതല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ജീവിത മാര്‍ഗമാണ്. എല്ലാ മനുഷ്യര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താല്‍ നന്നായിരിക്കും എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.