രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി, ലൈന്‍ കമ്പിയില്‍ തട്ടാതെ മോഹന്‍ലാല്‍ രക്ഷപ്പെടുകയായിരുന്നു: പ്രിയദര്‍ശന്‍

കിലുക്കം ചിത്രത്തിന്റെ ഒരു രംഗത്തില്‍ പരിക്ക് പറ്റിയിട്ടും അഭിനയിച്ച് തകര്‍ത്ത ജഗതിയെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കിലുക്കത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച അറിയാക്കഥകള്‍ പുറത്തു വരുന്നത്. ചിത്രത്തിലെ ഒരു രസകരമായ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ജഗതിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചാണ് പ്രിയദര്‍ശന്‍ മാതൃഭൂമിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല.

വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത് എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കിലുക്കത്തിന്റ്‌റെ വിജയത്തില്‍ പ്രധാനമായത് മോഹന്‍ലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണ്. മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹന്‍ലാല്‍ ട്രെയിനിനു മുകളില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ലൈന്‍ കമ്പിയില്‍ തട്ടാതെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തി 300 ഓളം ദിവസം ഓടിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് കിലുക്കം. ഇന്നസെന്റ്, തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം