സിനിമയുടെ എബിസിഡി അറിയില്ല, അമ്മയെ പോലെ സ്‌പോര്‍ട്‌സിലേക്ക് തിരിയുമായിരുന്നു.. പക്ഷെ സംഭവിച്ചത് മറ്റൊന്ന്: പ്രിയാമണി

പരസ്യ ചിത്രങ്ങളില്‍ തുടങ്ങി സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. താനും ആ വഴിയിലേക്ക് എത്തുമായിരുന്നു. പക്ഷെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഡാന്‍സിനോട് ആയിരുന്നു താല്‍പര്യം. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്. വനിത മാഗസിനോടാണ് പ്രിയാമണി സംസാരിച്ചത്.

”സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണ് ഞാന്‍. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ വാസുദേവമണി പാലക്കാട് സ്വദേശി. ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോള്‍ ഫോണിലൂടെ നിലനിര്‍ത്തുന്നു. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു.”

”ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്‌പോര്‍ട്സും അഭിനയവുമല്ല, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷേ, കോളജില്‍ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് സിനിമയിലേക്ക് വഴിത്തിരിവായി.”

”ഒരു പരസ്യത്തിന് വേണ്ടി സാരിയുടുത്തു നില്‍ക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കണ്‍കളാല്‍ കൈതി സെയ്’ എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെണ്‍കുട്ടികള്‍ വന്നു പോയിരുന്നു. എന്നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞ ഉടനെ ഭാരതി സര്‍ ഓകെ പറഞ്ഞു.”

”അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് പിന്നീടൊരിക്കല്‍ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാരതി സാര്‍ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യ ചിത്രത്തിന് വേണ്ടി സാരിയുടുത്ത് മുല്ലപ്പൂവു ചൂടി ഞാന്‍ മുന്നിലെത്തിയത്” എന്നാണ് പ്രിയാമണി പറയുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; മരണ കാരണം പുക ശ്വസിച്ചതല്ല; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

ഭീകരാക്രമണം: നടപടിയെ കുറിച്ച് ചോദിച്ചാല്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്ന മോദി ഭരണം; പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

INDIAN CRICKET: കോഹ്ലിക്ക് അതിന്റെ ഒരു വിചാരം മാത്രമേയുളളൂ, ഞാന്‍ കുറെ തവണ പറഞ്ഞതാണ്, കേള്‍ക്കണ്ടേ, വെളിപ്പെടുത്തി കെഎല്‍ രാഹുല്‍

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്ക് ?

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ശ്രീലങ്കയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍; ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പരിശോധന തുടരുന്നു; വിമാനം ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെത്തിയത്

INDIAN CRICKET: എന്നെ ഇങ്ങനെ തഴയരുത്, നന്നായി കളിച്ചിട്ടും ടീമില്‍ ഇടമില്ല, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂപ്പര്‍താരം

സക്കീര്‍ ഭായ്ക്ക് പറ്റുമോ? 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ഫൈറ്റ് സീന്‍ ചര്‍ച്ചകളില്‍

വീണ വിജയന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം; എക്‌സാലോജിക്കിന്റെ വരുമാനം സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണം മാത്രം; കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്ജ്