നയൻതാരയും സാമന്തയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ത്രീ കേന്ദ്രീകൃത സിനിമകൾ നന്നായി ചെയ്യുന്നു; പ്രശംസകളുമായി പ്രിയാമണി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയാമണി. നടിയും നർത്തകിയും ടെലിവിഷൻ അവതാരികയുമായി വിവാഹ ശേഷവും സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം.

അമീർ സുൽത്താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് താരം. പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം മൈദാൻ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ നയൻതാരയെ കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. നയൻതാര അവരുടെ കരിയർ ബാലൻസ് ചെയ്യുന്നത് മനോഹരമായാണ് എന്നാണ് പ്രിയാമണി പറയുന്നത്. കൂടാതെ പുരുഷ മേധാവിത്വമുള്ള ഒരു ഇൻഡസ്‌ട്രിയിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ വളരെ കുറവാണെന്നും പ്രിയാമണി പറയുന്നു.

“ഞാൻ സിനിമയിലെത്തിയതു മുതൽ, മെയിൽ സെൻട്രിക് സിനിമകൾക്കൊപ്പം തന്നെ ഒരുപാട് സ്ത്രീ കേന്ദ്രീകൃത സിനിമകളും ചെയ്തിട്ടുണ്ട്. പുരുഷ മേധാവിത്വമുള്ള ഒരു ഇൻഡസ്‌ട്രിയിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ വളരെ കുറവാണ്, ദക്ഷിണേന്ത്യൻ സിനിമകളടക്കം വളരെ കുറച്ചു സിനിമകളെ ഉള്ളൂ. എന്നാൽ, ഇപ്പോൾ സ്ത്രീകൾ മുഴുവൻ സിനിമയേയും ചുമലിലേറ്റുന്ന ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ വരുന്നുണ്ട്.

തെന്നിന്ത്യയിലും പല സിനിമകളിലും മുന്നിട്ടുനിൽക്കുന്ന നടിമാരുണ്ട്. നയൻതാര ഒരു മികച്ച ഉദാഹരണമാണ്, അവർ തൻ്റെ കരിയർ വളരെ മനോഹരമായി ബാലൻസ് ചെയ്യുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യുന്നു.

ഒപ്പം ജവാൻ പോലെയുള്ള സിനിമകളും. സിനിമയിൽ ഷാരൂഖ് ഖാനു നൽകുന്ന അത്രയും പ്രാധാന്യം നയൻതാരയ്ക്കും നൽകിയിരുന്നു. അവർ സൃഷ്ടിച്ചെടുത്ത മനോഹരമായ ഒരു ബാലൻസ് ഉണ്ട്. സാമന്തയെപ്പോലുള്ളവരും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ത്രീ കേന്ദ്രീകൃത സിനിമകൾ നന്നായി ചെയ്യുന്നുണ്ട്.” എന്നാണ് ഗാലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി വ്യക്തമാക്കിയത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി