'അത് ഞാൻ കാര്യമാക്കുന്നില്ല, ഈ പെൺകുട്ടി എന്റെ അരികിൽ വേണം' ആറ്റ്ലിയോട് ഷാരൂഖ് ; ജവാന്റെ ഷൂട്ടിംഗിനിടയിൽ കിംഗ് ഖാൻ ചെയ്തതിനെക്കുറിച്ച് പ്രിയാമണി

തീയറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ് ആറ്റ്ലി ചിത്രം ‘ജവാൻ’. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. നയൻതാരയാണ് നായികാ വേഷം ചെയ്തതെങ്കിലും സ്ത്രീ കഥാപാത്രങ്ങളായി നിരവധി പേർ ചിത്രത്തിലുണ്ട്. അതിലൊരാളാണ് പ്രിയാമണി.

ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിച്ച ചിത്രമാണ് ജവാൻ. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം അഭിനയിക്കവേ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ചിത്രത്തിലെ ഗാനരംഗത്തിൽ താൻ ഷാരുഖിന് പിറകിലാണ് നിന്നിരുന്നതെന്നും ഇത് കണ്ട ഷാരൂഖ് തന്നെ അദ്ദേഹത്തിന്റെ അടുത്ത് നിർത്തിയതായുമാണ് പ്രിയാമണി പറയുന്നത്.

ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ പിന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു. അപ്പോൾ അത് വേണ്ടെന്നു പറയുകയും തന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തിക്കുകയും ചെയ്തു.’ ഈ പെൺകുട്ടി എന്റെ അരികിൽ വേണം, കൊറിയോഗ്രാഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നൈ എക്സ്പ്രസ്സ് മുതൽ എന്റെ ഡാൻസ് ടീച്ചർ ആണ്’ എന്നും ഷാരൂഖ് പറഞ്ഞു.

Read more

നമുക്ക് അങ്ങനെ ചെയ്യാം എന്ന് കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും സംവിധായകൻ ആറ്റ്ലിയോടും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഓരോ ചുവടുകളിലും ഷാരൂഖ് തന്നോട് അഭിപ്രായം ചോദിച്ചിരുന്നു എന്നും പ്രിയാമണി പറഞ്ഞു. കിംഗ് ഖാനെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകൾ ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.