ഞങ്ങള്‍ കസിന്‍സ് ആണ്, പക്ഷെ രണ്ട് തവണ മാത്രമാണ്‌ നേരില്‍ കണ്ടത്; വിദ്യാ ബാലനെ കുറിച്ച് പ്രിയാമണി

ബോളിവുഡ് താരം വിദ്യാ ബാലനും താനും ബന്ധുക്കളാണെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. വിദ്യാ ബാലന്‍ ബോളിവുഡില്‍ സജീവ സാന്നിധ്യമാണെങ്കില്‍, തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങുന്ന താരമാണ് പ്രിയാമണി. ഇരുവരും ബന്ധുക്കള്‍ ആണെങ്കിലും താരങ്ങള്‍ കണ്ടുമുട്ടുന്നത് അപൂര്‍വ്വമായാണ്.

രണ്ട് തവണ മാത്രമേ തമ്മില്‍ കണ്ടിട്ടുള്ളു എന്നാണ് പ്രിയാമണി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛന്റെ ബന്ധത്തിലുള്ള സെക്കന്റ് കസിന്‍ ആണ് വിദ്യാ ബാലന്‍. മുത്തച്ഛന്റെ മൂത്ത സഹോദരനാണ് വിദ്യാ ബാലന്റെ മുത്തച്ഛന്‍. ഇതുവരെ രണ്ട് തവണ മാത്രമാണ് വിദ്യയെ നേരിട്ടു കണ്ടത്.

വൈസാഗില്‍ നടന്ന ഒരു അവാര്‍ഡുദാന ചടങ്ങില്‍ സ്റ്റേജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. വിദ്യ വളരെ സ്വീറ്റാണ്. പരസ്പരം വിശേഷം തിരക്കി ആലിംഗനം ചെയ്താണ് അന്ന് പിരിഞ്ഞത്. ഷാരൂഖ് ഖാന്‍ നടത്തിയ ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്ന ഞങ്ങളുടെ രണ്ടാമത്തെ കണ്ടുമുട്ടല്‍. അത് ഷാരൂഖ് ഖാന്റെ ജന്മദിന പാര്‍ട്ടിയിലായിരുന്നു എന്നാണ് പ്രിയാമണി പറയുന്നത്.

അതേസമയം, തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാമണി, സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തുന്നത്. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ചിത്രത്തില്‍ ഒരു ഐറ്റം സോംഗ് അവതരിപ്പിച്ചു കൊണ്ടാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതീത്, സാലം വെങ്കി, ജവാന്‍, ആര്‍ട്ടിക്കിള്‍ 370, മൈദാന്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ