ആ സമയത്തെ ഗോസിപ്പുകൾ എന്നെ അസ്വസ്ഥയാക്കിയിരുന്നു: പ്രിയാമണി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയാമണി. നടിയും നർത്തകിയും ടെലിവിഷൻ അവതാരികയുമായി വിവാഹ ശേഷവും സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം.

അമീർ സുൽത്താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് താരം. പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം മൈദാൻ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ തന്റെ വിവാഹത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണി. മിശ്രവിവാഹമായതുകൊണ്ട് തന്നെ ആ സമയത്തെ ഗോസിപ്പുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്.

“ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ആ സമയത്ത് ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ല. മുസ്തഫക്കൊപ്പം ബാംഗ്ലൂരിലായിരുന്നു. പക്ഷേ ഗോസിപ്പുകളൊക്കെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ മാതാപിതാക്കള്‍ അതുകണ്ട് വിഷമിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല.

ഞങ്ങള്‍ അവരോട് പറഞ്ഞത് മറ്റുള്ളവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത് കേട്ട് വിഷമിക്കരുത്, അത് ഞങ്ങള്‍ കൈകാര്യം ചെയ്തോളം എന്നായിരുന്നു.നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും എപ്പോളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നുമായിരുന്നു. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവും മുന്നോട്ടുള്ള ജീവിത്തില്‍ ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി