പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടം തോന്നിയിട്ടുണ്ട്: പ്രിയാമണി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയാമണി. നടിയും നർത്തകിയും ടെലിവിഷൻ അവതാരികയുമായി വിവാഹ ശേഷവും സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം.

അമീർ സുൽത്താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് താരം. പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം മൈദാൻ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ മുൻനിര നായകന്മാർക്കൊപ്പം തന്നെ അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയാമണി. തന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് തനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് പ്രിയാമണി പറയുന്നത്.

“എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേൾക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനുപിന്നിലെ യഥാർത്ഥകാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാൻ വളരെ സന്തോഷവതിയാണ്.

ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പർകൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെടണമെങ്കിൽ മുൻനിര നായകന്മാർക്കൊപ്പംതന്നെ അഭിനയിക്കണമെന്ന ചിന്താ​ഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ​ഗുണമുണ്ടാവുമെന്ന് മാത്രം. ഇടയ്ക്ക് കാണുമ്പോൾ പരസ്പരം അഭിവാദ്യംചെയ്യും, എന്നാൽ പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്