ബോളിവുഡ് താരമായി തിളങ്ങിയ പ്രിയങ്ക ചോപ്ര മ്യൂസിക് ആല്‍ബങ്ങളിലൂടെയാണ് ഹോളിവുഡിലേക്ക് കടക്കുന്നത്. ഒരിക്കല്‍ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ക്രമേണ ചേക്കേറിയതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ബോളിവുഡ് സിനിമാലോകത്ത് തനിക്കെതിരെ നടന്ന നീക്കങ്ങള്‍ മൂലമാണ് മാറേണ്ടി വന്നതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
തന്റെ ജീവിതത്തിലെ പുരുഷന്‍മാരെപ്പറ്റി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ വിജയത്തില്‍ ഇന്‍സെക്യൂരിറ്റി തോന്നിയ പുരുഷന്‍മാര്‍ ജീവിതത്തില്‍ വന്ന് പോയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇന്‍സെക്യൂരിറ്റി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്റെ വിജയത്തില്‍ അങ്ങനെ തോന്നാത്ത കുറച്ച് പുരുഷന്‍മാരുണ്ട്. പക്ഷെ ഈ വിജയത്തില്‍ ഇന്‍സെക്യൂരിറ്റി തോന്നിയ പല പുരുഷന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.
കുടുംബത്തിലെ അന്നദാതാക്കളും കുടുംബത്തെ നയിക്കുന്നവരും എന്ന സ്വാതന്ത്ര്യവും അഭിമാനവും പുരുഷന്‍മാര്‍ ആസ്വദിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു സ്ത്രീ തന്നേക്കാള്‍ വിജയിച്ചാല്‍ അത് തന്റെ പരിധിയിലേക്കുള്ള ഭീഷണിയായവര്‍ കാണുന്നു. അല്ലെങ്കില്‍ സ്ത്രീ ജോലിക്ക് പോവുകയും അവര്‍ വീട്ടിലിരിരിക്കുകയും ചെയ്യുമ്പോള്‍ പുരുഷന് വിഷമം തോന്നുന്നെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
ടെലിവിഷന്‍ സീരാസായ ക്വാണ്ടിക്കോയില്‍ ലഭിച്ച വേഷം കരിയറില്‍ വഴിത്തിരിവായി. നാളുകള്‍ക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന സീരീസാണ് സിതാഡെല്‍. ഇതിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് പ്രിയങ്ക ചോപ്ര.