എനിക്ക് മിസ് വേള്‍ഡ് കിരീടം കിട്ടിയപ്പോള്‍ നിക്കിന് ഏഴ് വയസ്, അന്ന് അവനെന്നെ ടിവിയില്‍ കണ്ടു: പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര തന്റെ പതിനെട്ടാം വയസ്സിലാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. ഇപ്പോഴിതാ 2000-ല്‍ താന്‍ ലോകസുന്ദരി പട്ടം നേടിയപ്പോള്‍ തന്റെ ഭര്‍ത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.

ലണ്ടനില്‍ വച്ചു നടന്ന ചടങ്ങില്‍ താന്‍ കിരീടം ചൂടിയപ്പോള്‍ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക് ടെലിവിഷനില്‍ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.
‘ലവ് എഗെയ്ന്‍’ എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെന്നിഫര്‍ ഹഡ്സണന്റെ ടോക്ക് ഷോയില്‍ സംസാരിക്കവേയാണ് പ്രിയങ്ക മനസ്സുതുറന്നത്. ഈ ചിത്രത്തില്‍ നിക്കും അഭിനയിക്കുന്നുണ്ട്.

2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നു. പക്ഷേ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു.

അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.’-പ്രിയങ്ക ചോപ്ര പറയുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?