പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. വിവാഹത്തിന് ശേഷവും സിനിമകളിൽ സജീവമാണ് താരം. ഇന്ത്യൻ സിനിമകളിൽ മാത്രമല്ല ഹോളിവുഡിലും ചുരുങ്ങിയ കാലംകൊണ്ട് തന്നെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു പ്രിയങ്ക.

ഇപ്പോഴിതാ താൻ കരിയറിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് താരം. പല കാരണം കൊണ്ടും സിനിമ വ്യവസായത്തിൽ അവഗണിക്കപ്പെടുമെന്നും, അത് പല കാരണങ്ങൾ കൊണ്ടാണെന്നും പ്രിയങ്ക പറയുന്നു. ഇത്തരം അവഗണനകൾ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പ്രിയങ്ക പറയുന്നു.

“അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്ന ഒരു മേഖലയിൽ ജോലിചെയ്യുമ്പോൾ. നിങ്ങളുടെ സിനിമ എത്രപേർ കാണും, നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ കാസ്റ്റിംഗ് ഏജൻ്റ് എന്താണ് ചിന്തിക്കുന്നത്. അതെല്ലാം ആത്മനിഷ്ഠമാണ്.

പല കാരണം കൊണ്ടും സിനിമ വ്യവസായത്തിൽ അവഗണിക്കപ്പെടും. അത്തരം നിരവധി സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ആ വേഷത്തിന് നമ്മൾ അനുയോജ്യരായിരിക്കില്ല, ചിലപ്പോൾ പക്ഷപാതമായിരിക്കാം, ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റുചെയ്യാനായിരിക്കാം. സിനിമയിൽ റിജക്ടു ചെയ്യാൻ അങ്ങനെ പല കാരണങ്ങളുണ്ട്. എനിക്ക് അതിൽ നിന്നെല്ലാം ഒരുപാട് കാലം മുൻപേ സമാധാനം കിട്ടി. പക്ഷെ അതൊരു യാഥാത്ഥ്യമാണ്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ