ആദ്യാവസാനം ഇത്രയും സന്തോഷത്തോടെ ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല: ഡ്രൈവിംഗ് ലൈസന്‍സിനെ കുറിച്ച് ജോബി ജോര്‍ജ്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ഡ്രൈവിങ് ലൈസന്‍സി”ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ആദ്യാവസാനം ഇത്രയും സന്തോഷത്തോടെ ഒരു സിനിമ താന്‍ കണ്ടിട്ടില്ലെന്ന് ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“ഡ്രൈവിംഗ് ലൈസന്‍സ്……. അതിമനോഹരം, നല്ല രസമായി എടുത്തു വെച്ചിരിക്കുന്നു, കുടുംബം ഒന്നാകെ ഇ ക്രിസ്തുമസ് കാലത്തു പോയികാണാന്‍ പറ്റിയ സിനിമ… സുരാജ് തകര്‍ത്തിരിക്കുന്നു എവിടെയൊക്കെയോ കണ്ണ് നറഞ്ഞു.. ആദ്യാവസാനം ഇത്രയും സന്തോഷത്തോടെ ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല, ലാല്‍ ജൂനിയര്‍, ഇപ്പോഴാണ് നിങ്ങള്‍ ശെരിക്കും ലാല്‍ ജൂനിയര്‍ ആയത്, സച്ചി നിങ്ങളുടെ കഴിവ് എഴുതി അറിയിക്കാന്‍ പറ്റില്ല കാണുമ്പോള്‍ പറയാം.. പ്രിത്വിരാജ് good job brother നിങ്ങളെ ഞാന്‍ വര്‍ണിച്ചാല്‍ പിന്നെ അത് തള്ളല്‍ ആകും.. അത് വേണ്ടാ one word about movie സൂപ്പര്‍ ക്യാഷ് മുതലാകും.” ജോബി കുറിച്ചു.

സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്