എന്തോ മനസിലാകുന്നില്ല എന്താണിങ്ങനെ.. റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍ ഞാന്‍ പോലും അറിയാത്ത പ്രശ്‌നങ്ങള്‍: ജോബി ജോര്‍ജ്

തന്റെ അവസാന ശ്വാസം നിലക്കുവോളം ഓര്‍ത്തു കൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍ എന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍ തനിക്ക് പോലും മനസിലാകാത്ത ഓരോ പ്രശ്‌നങ്ങളാണ് സംവിഭക്കുന്നതെന്ന് നിര്‍മ്മാതാവ് പറയുന്നു.

ജോബി ജോര്‍ജിന്റെ കുറിപ്പ്:

2004 മുതല്‍ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നില്‍ക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍… എന്തോ ദൈവം ഓരോ വര്‍ഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല… വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാല്‍… എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍…

ഓരോരോ തടസ്സങ്ങള്‍… ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍…. ഞാന്‍ പോലും അറിയാത്ത പ്രശ്‌നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണിങ്ങനെ.. എന്തുമാകട്ടെ നമ്മള്‍ വീണ്ടും തയ്യാറെടുക്കുകയാണ് വെയില്‍ റിലീസ് ചെയ്യാന്‍….25 ഫെബ്രുവരി അതാണ് നമ്മുടെ ദിവസം കൂടെ വേണം.

ജനുവരി 28ന് ആയിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ഗീതി സംഗീത, സുധി കോപ്പ, സോന ഒലിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ