'ദെെവം കേരളത്തിലെ നല്ലവരായ പ്രേക്ഷകരിലൂടെ ആണ് പ്രവര്‍ത്തിക്കുന്നത്, മഹാവിജയത്തില്‍ പങ്കുകാരാകുക'

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രം ഷൈലോക്ക് മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലും മുന്നേറുകയാണ്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോഴിതാ ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ ഷൈലോക്കിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“സ്‌നേഹിതരെ ഒരു സിനിമ നിര്‍മിക്കുക, വിതരണം ചെയ്യുക വിജയിക്കുക എല്ലാം ദൈവാനുഗ്രഹം ആയി കരുതുന്ന ആളാണ് ഞാന്‍. ദൈവം കേരളത്തിലെ നല്ലവരായ പ്രേക്ഷകരിലൂടെ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം. നമ്മുടെ സിനിമ ഷൈലോക്ക് വിജയകരമായി മുന്നോട്ട് പോകുകയാണ്. ഇനിയും കാണാത്തവര്‍ അടുത്തുള്ള തിയേറ്ററില്‍ പോയി കാണുക. ഈ മഹാവിജയത്തില്‍ പങ്കുകാരാകുക.” ജോബി ജോര്‍ജ് കുറിച്ചു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?