മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ചിത്രമായിരുന്നു ഗോഡ്ഫാദർ. എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവായ കെ രാധാകൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
സിദ്ദിഖ് ലാലിന്റെ സംവിധാനത്തിൽ എത്തിയ ഗോഡ്ഫാദറിൽ പ്രധാന കഥാപാത്രമായെത്തിയത് എൻ എൻ പിള്ളയായിരുന്നു. നാടകത്തിൽ നിന്ന് എത്തിയതുകൊണ്ട് തന്നെ പിള്ള സാറും തിലകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണ സംഭവമായിരുന്നു. പിള്ള സാർ നാടകാചാര്യനാണ്. അന്ന് കാരവൻ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇടവേളകളിൽ ഒരുമിച്ചിരുന്ന് തമാശ പറയുകയാണ് പതിവ്.
ഇതിനിടയിൽ തിലകൻ ചേട്ടൻ നാടകത്തെ കുറിച്ച് എന്തെങ്കിലും പറയും. അത് തെറ്റാണ്, അങ്ങനെയല്ലെന്ന് പിള്ള സാറും പറയും. തിലകൻ എന്ന് പറഞ്ഞാലും അത് ശരിയല്ലെന്ന് എൻഎൻ പിള്ളയും പറയും. അങ്ങനെ തിലകൻ ചേട്ടന് ദേഷ്യമായി. അവസാനം ചിത്രത്തിന്റെ കെെമാക്സ്
ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഒരു കല്യാണ ചടങ്ങിലൂടെയാണ്. മൊത്തം ആർട്ടിസ്റ്റുകളും അതിലുണ്ട്. രാവിലെ ഷൂട്ടിങ്ങിന് വന്ന തിലകനെ പന്ത്രണ്ട് മണിയായിട്ടും അഭിനയിക്കാൻ വിളിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യത്തിലായി.
ശരിക്കും ദേഷ്യം സീനില്ലാത്തതിനായിരുന്നില്ല പിള്ള സാറിനോടുള്ള ദേഷ്യം കൊണ്ടായിരുന്നു. വിഷയം വലുതായപ്പോൾ അങ്ങനെ സംവിധായകരോട് പറഞ്ഞു. അവർ സംസാരിച്ചു തിലകനുമായി സംസാരിച്ചതിന് ശേഷം ബ്രേക്ക് ഇല്ലാതെ രണ്ടര മണിക്കൂർ കൊണ്ട് തിലകൻ ചേട്ടന്റെ സീനുകൾ വേഗത്തിന് എടുത്തു. എന്നിട്ട് പോയിക്കൊള്ളാൻ പറഞ്ഞു. അതിന് ശേഷം അവരുടെ പടത്തിൽ തിലകനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കൂളായി കൊണ്ട് നടക്കുന്ന സംവിധായകന്മാരായിരുന്നു സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു